ഈ വരുന്ന ശൈത്യ കാലത്തു (ഡിസംബർ - ജനുവരി) ഒരുപാട് ദൂരെയൊന്നും പോവാതെ, ഒരു സാറ്റർഡേ അല്ലെങ്കിൽ സൺഡേയിൽ ഒരുവിധം എല്ലാത്തരം കാലാവസ്ഥയും ഒരു ദിവസത്തിനുള്ളിൽ നിങ്ങൾക്ക് അനുഭവിക്കണമെങ്കിൽ ഒരു ചെറിയ day ട്രിപ്പ് എടുക്കാം. സാൻ ഡീഗോയിൽ നിന്നും ജൂലിയൻ, അൻസാ ബോറഗോ ഡെസ്സേർട്, ഒക്കോ ടിയോ, ഹൈവേ 8 mountain pass വഴി തിരിച്ചു സാൻ ഡീഗോയിൽ വന്നാൽ ഭാഗ്യമുണ്ടെങ്കിൽ നിങ്ങള്ക്ക് ഒരുവിധം എല്ലാ വിധ കാലാവസ്ഥയും ഒരു ദിവസത്തിനുള്ളിൽ അനുഭവിക്കാൻ പറ്റും.
ഈ സാൻ ഡീഗോയിലെ ഇളം വെയിലും നല്ല കാലാവസ്ഥയും കടന്നു റമോണ വഴി സാന്ത യാസ്‌ബെൽ ഏറ്റുമ്പോഴേക്കും തണുപ്പ് തുടങ്ങും. സാന്ത യസ്‌ബെൽ കഴിഞ്ഞാൽ പിന്നെ ജൂലിയനിലേക്കുള്ള കയറ്റം തുടങ്ങും. ഒരു മഞ്ഞു വീഴ്ച കഴിഞ്ഞിട്ടാണ് പോകുന്നതെങ്കിൽ ഇവിടെ മഞ്ഞു വീണു കിടക്കുന്നതു കാണാൻ പറ്റും. നല്ല മഞ്ഞുവീഴ്ചയായിരുന്നെങ്കിൽ ജൂലിയനിൽ സ്ലെഡിങ്, ട്യൂബിങ് തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ പറ്റും. ജൂലിയനിൽ കുറച്ചധികം കാര്യങ്ങൾ കാണാനും ചെയ്യാനും ഉണ്ട്. "Eagle and High Peak Mine" എന്ന പഴയകാല സ്വർണ ഖനി, ചെറിയ ടൌൺ സ്റ്റൈൽ റെസ്റ്ററെന്റുകൾ , ക്യൂരിയോ ഷോപ്പുകൾ എന്നിവ അവിടെയുണ്ട്. ശരിക്കും ഒരു ചെറിയ ടൌൺ ഫീലിംഗ് കിട്ടും. നല്ല തണുപ്പിന്റെ കൂടെ ജൂലിയൻ ആപ്പിൾ പൈ കമ്പനിയിലെ ആപ്പിൾ പൈയും ഹോട് ആപ്പിൾ സൈഡറും തീർച്ചയായും കഴിച്ചിരിക്കണം. ഇവിടം ഒരു ഒന്നര-രണ്ടു മണിക്കൂർ കൊണ്ട് കണ്ടു തീർക്കാം. സ്ലെഡിങ്, ട്യൂബിങ് എന്നിവ ചെയ്യുന്നുണ്ടെങ്കിൽ കൂടുതൽ സമയം വേണ്ടി വരും.
ഇവിടെ നിന്നും നേരെ സ്റ്റേറ്റ് ഹൈവേ 78 വഴി അൻസാ ബോറഗോയിലേക്ക്. ബാനെർ ഗ്രേഡ് ഇറക്കത്തിൽ തന്നെ തണുപ്പ് മാറി മരുഭൂമി കാലാവസ്ഥ ആക്കുന്നത് ശ്രദ്ധിക്കുക. ഇനിയങ്ങോട്ട് നല്ല ചൂട് ഉണ്ടാകും. നേരത്തെ അണിഞ്ഞിരുന്ന വിന്റർ കുപ്പായമെല്ലാം മാറ്റി ശരിക്കും സമ്മർ ഡ്രസ്സ് ഇടേണ്ടി വരും. ഇതെല്ലാം സംഭവിക്കുന്നത് ഒരു 2 മൈലിന്റെ ഉള്ളിലാണ്.

ജൂലിയനിൽ നിന്നും 11 മൈൽ സ്റ്റേറ്റ് ഹൈവേ 78 ഇൽ യാത്ര ചെയ്താൽ ഒരു ജംഗ്ഷനിൽ എത്തും. ഹൈവേ 78 ഇൽ നിന്നും തിരിഞ്ഞു പോകുന്ന S2 (ഗ്രേറ്റ് സൗത്തേൺ ഓവർലാൻഡ് സ്റ്റേജ് റൂട്ട്) വിൽ കൂടി agua caliente ഹോട് വാട്ടർ സ്പ്രിങ് ദിശയിൽ യാത്ര തുടരുക. ഒരു 21 മൈൽ കൂടി കഴിയുമ്പോൾ agua caliente കൗണ്ടി പാർക്ക് എത്തും. ഇവിടെ ഒരു ക്യാമ്പിംഗ് ഗ്രൗണ്ട് ഉണ്ട്. നേരത്തെ പ്ലാൻ ചെയ്താൽ ഒരു നൈറ്റ് ഇവിടെ ക്യാമ്പ് ചെയ്യാം. ഹോട്ട് സ്പ്രിങ്ങിൽ കുറച്ചു നേരം കിടക്കുകയും ചെയ്യാം. അല്ലെങ്കിൽ എൻട്രൻസിൽ ചോദിച്ചിട്ടു വെറുതെ ക്യാമ്പ് ഗ്രൗണ്ടിൽ കൂടി ഒന്ന് കറങ്ങി വരം. ഈ ക്യാമ്പ് ഗ്രൗണ്ടിന്റെ വളരെ അടുത്ത് കൂടിയാണ് എല്സിനോർ ഫോൾട്ട് ലൈൻ പോകുന്നത്. ഭൂകമ്പം, ജിയോളജി ഇവയിലൊക്കെ താല്പര്യമുള്ളവർക്ക് ഒരു ചെറിയ ഹയ്ക്കിങ് നടത്താം. ഇവിടെ നിന്നും പിന്നെയും S2 വഴി ഒകോട്ടിയോ എന്ന സ്ഥലത്തേക്കാന് ഇനി പോവേണ്ടത്. 26 മൈൽ യാത്രയുണ്ട്. ഒക്കോട്ടിയോ എത്തുമ്പോളേക്കും നിറയെ കാറ്റാടികൾ (വിൻഡ് എനർജി) കാണാൻ പറ്റും . ഇവിടെ ഭയങ്കര കാറ്റുണ്ട് . കാറിൽ നിന്നും പുറത്തിറങ്ങിയാൽ ഇത് ശരിക്കും മനസിലാകും. നല്ല ചൂടും നല്ല കാറ്റും!.
ഇവിടെ നിന്നും ഹൈവേ 8 കിട്ടും. ഹൈവേ 8 വെസ്റ്റ് എടുത്താൽ മതി. ഇനി പോകുന്ന വഴി ഒരു mountain pass ആണ്. നല്ല കാറ്റും, ചില സമയത്തു നല്ല മഴയും ഉണ്ടാകാറുണ്ട്. ചില ഭാഗങ്ങൾ മെക്സിക്കോയുടെ വളരെ അടുത്ത് കൂടിയാണ് പോകുന്നത്. ഹൈവേ 8 ഇൽ ചിലപ്പോൾ ബോർഡർ പെട്രോളിന്റെ ചെക്കിങ് ഉണ്ടാകാറുണ്ട് - കയ്യിൽ നിങ്ങളുടെ I .D. /പാസ്പോര്ട്ട്/ഗ്രീൻകാർഡ്/വിസ ഡോക്യൂമെന്റസ് വയ്ക്കുന്നത് ഈ ചെക്കിങ്ങിൽ നിങ്ങളെ സഹായിക്കും. ഹൈവേ 8 ഇലൂടെ 82 മൈൽ സഞ്ചരിച്ചാൽ ഹൈവേ 15 ജംഗ്ഷൻ എത്തും. (ഹൈവേ 5 ലേക്ക് 87 മൈൽ).
ഈ യാത്രയിൽ, ഒരു ദിവസത്തിനുള്ളിൽ തന്നെ മഞ്ഞും, കാറ്റും, കൊടും ചൂടും, മഴയും, പിന്നെ സാൻ ഡീഗോ യിലെ ആ നല്ല കാലാവസ്ഥയും എല്ലാം ആസ്വദിക്കാൻ പറ്റും.
മാപ് താഴെ കൊടുക്കുന്നു.



No comments:
Post a Comment